ഹർഷിനക്കൊപ്പം വിമൻ ജസ്റ്റിസ് സംസ്ഥാന നേതാക്കൾ ജൂൺ 15ന് ഉപവസിക്കും

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലെ ഇര ഹർഷിനക്കൊപ്പമുള്ള ഐക്യദാർഢ്യസമരത്തിന്‍റെ 25-ാം ദിവസം വിമൻ ജസ്റ്റിസ് സംസ്ഥാന നേതാക്കൾ ഉപവസിക്കുന്നു. ജൂൺ 15ന് വിമൻ ജസ്റ്റിസ് സംസ്ഥാന നേതാക്കളാണ് സമരപ്പന്തലിൽ ഉപവസിക്കുന്നത്. അന്നേ ദിവസം രാവിലെ ആരോഗ്യ മന്ത്രി വീണ ജോർജിനെ സ്ത്രീകൾ തെരുവിൽ വിചാരണ ചെയ്യും.

ഹർഷിനക്ക് നീതി വേണം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം, അഞ്ച് വർഷത്തിലേറെയായി നരകയാതന അനുഭവിച്ചവൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാവണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 

Tags:    
News Summary - Along with Harshina, the state leaders of Women Justice will fast on June 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.