തിരുവനന്തപുരം: കേന്ദ്രസർക്കാർ ജീവനക്കാർക്ക് മൂന്ന് ശതമാനം ഡി.എ വർധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥർക്കും വർധന പ്രാബല്യത്തിലാക്കി സർക്കാർ ഉത്തരവ്. 2024 ജൂലൈ ഒന്നു മുതൽ പ്രാബല്യമുണ്ടാവും.
വർധന പണമായി അനുവദിക്കും. കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 50 ൽനിന്ന് 53 ശതമാനമാക്കി ഒക്ടോബർ 21നാണ് കേന്ദ്രം ഉത്തരവായത്. ഡിസംബറിൽ സംസ്ഥാന ജുഡീഷ്യൽ ഓഫിസർമാരുടെ ക്ഷാമബത്തയും വർധിപ്പിച്ചിരുന്നു.
ക്ഷാമബത്ത വിഷയത്തിൽ സർക്കാർ വിവേചനം കാട്ടുകയാണെന്ന വിമർശനമുയർന്നിട്ടുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധന തീരുമാനം ‘ഏത് സമയത്തേത്’ എന്ന് വ്യക്തമാക്കാതെയാണ് ഉത്തരവിറക്കുന്നത്.
സമീപകാലത്ത് ജീവനക്കാർക്കും അധ്യാപകർക്കും ക്ഷാമബത്ത അനുവദിച്ചപ്പോഴും ഈ നില തുടർന്നത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ആറു വർഷം മുമ്പ് പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിച്ച ഡി.എ തുക കാലാവധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പിൻവലിക്കാനാകാതെ കുഴങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.