അലനും താഹയും വിയ്യൂർ അതീവസുരക്ഷ ജയിലിൽ

തൃശൂർ: മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്​റ്റ്​ ചെയ്ത അലൻ ഷുഹൈബും താഹ ഫൈസലും വിയ് യൂർ അതീവ സുരക്ഷ ജയിലിൽ. എൻ.ഐ.എ കോടതിയാണ്​ ഇവരെ റിമാൻഡ് ചെയ്ത് വ്യാഴാഴ്ച വൈകീട്ട്​ വിയ്യൂരിലേക്ക്​ അയച്ചത്.

ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കണമെന്ന്​ കോടതി നിർദേശിച്ചിട്ടുണ്ട്. പരസ്പരം ആരുമായും ബന്ധപ്പെടാൻ കഴിയാത്ത വിധത്തിലും പൂർണമായും സി.സി.ടി.വി കാമറ നിരീക്ഷണത്തിലുള്ളതുമാണ് അതീവ സുരക്ഷ ജയിൽ. ഒരു ദിവസം പിന്നിട്ടിട്ടും ആരോടും ഇരുവരും പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

തടവുകാരുടെ സ്വകാര്യത പോലും ഹനിക്കുന്ന വിധത്തിലാണ് അതീവസുരക്ഷ ജയിലി​​െൻറ പ്രവർത്തനങ്ങളെന്ന് കാണിച്ച് മാവോവാദി നേതാവ് രൂപേഷ് ജയിലിൽ നിരാഹാര സമരം നടത്തുകയും പരാതി നൽകുകയും ചെയ്​തിരുന്നു. ഇതേത്തുടർന്ന്​ ഹൈകോടതി ഇടപെടലിൽ രൂപേഷിനെ സെൻട്രൽ ജയിലിലേക്ക് തന്നെ മാറ്റിയിരുന്നു.

Tags:    
News Summary - allen and thaha are in viyyur high security jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.