എല്ലാവരേയും ഏകോപിപ്പിച്ച്​​ കൊണ്ടു പോകും; ക്രിയാത്മക പ്രതിപക്ഷമാവുമെന്ന്​ വി.ഡി സതീശൻ

തിരുവനന്തപുരം: ക്രിയാത്മക പ്രതിപക്ഷമായി നില നിൽക്കുമെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ. മഹാമാരി നേരിടുന്നതിൽ സർക്കാറിന്​ നിരുപാധിക പിന്തുണ നൽകും. ദുരിതകാലത്ത്​ തമ്മിലടിക്കുന്ന​വരെ ജനം പുച്​ഛിക്കുമെന്നും സതീശൻ പറഞ്ഞു. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ സന്ദർശിച്ചതിന്​ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയിലെ എല്ലാവരേയും ഏകോപിച്ച്​ മുന്നോട്ട്​ പോകും. നിയമസഭ തെരഞ്ഞെടുപ്പ്​ പരാജയം എ.ഐ.സി.സി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രമേശ്​ ചെന്നിത്തല വിളിച്ച്​ അഭിനന്ദനമറിയിച്ചിരുന്നു. പാർട്ടിയെ ശക്​തിപ്പെടുത്തുന്നതിനാണ്​ മുൻതൂക്കം നൽകുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

കഴിഞ്ഞ ദിവസമാണ്​ വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ്​ തെരഞ്ഞെടുത്തത്​. കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രനാണ്​ പ്രഖ്യാപനം നടത്തിയത്​. ​ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന്​ പാർട്ടിയിൽ ഒരു വിഭാഗം ആവശ്യപ്പെട്ടുവെങ്കിലും സതീശനെയാണ്​ കോൺഗ്രസ്​ ഹൈക്കമാൻഡ്​ തെരഞ്ഞെടുത്തത്​. 

Tags:    
News Summary - All will be taken together; VD Satheesan says there will be a positive opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.