കോൺഗ്രസിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു, ഇനി ഒറ്റക്കെട്ട് -കെ. സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായുള്ള ചർച്ചക്ക് ശേഷമായിരുന്നു സുധാകരന്‍റെ പ്രതികരണം. 

'ചെറിയ പ്രശ്നങ്ങൾ പലർക്കും ഉണ്ടായി. എന്നാൽ, അതെല്ലാം സമൂലമായി പരിഹരിച്ചു. സംതൃപ്തരായി ഒരുമിച്ച് ഒറ്റക്കെട്ടായി കഴിഞ്ഞകാലങ്ങളിലെ പോലെ അവരുടെ നേതൃത്വം കോൺഗ്രസിന് ലഭിക്കുമെന്ന് ഉറപ്പാക്കി. പാർട്ടിയുടെ നേതൃരംഗത്ത് അവർ ഉണ്ടായാലും ഇല്ലെങ്കിലും അവരുടെ നേതൃത്വം പാർട്ടിക്കുണ്ടാകും' -സുധാകരൻ പറഞ്ഞു. പ്രശ്നപരിഹാരത്തിന് ജനറൽ സെക്രട്ടറി താരിഖ് അൻവർ വരുന്നത് മാറ്റിവെച്ചെന്നും സുധാകരൻ പറഞ്ഞു.

ഡി.സി.സി അധ്യക്ഷ പട്ടികയ്ക്ക് പിന്നാലെ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം കാണാനായാണ് നേതാക്കൾ ചർച്ച നടത്തിയത്. ഡി.സി.സി അധ്യക്ഷ പട്ടികക്കെതിരെ ഉമ്മൻചാണ്ടിയും ചെന്നിത്തലയും പരസ്യമായി നിലപാടെടുത്തത് നേതൃത്വത്തിന് തലവേദനയായിരുന്നു.

തുടർന്ന്, കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും കണ്ട് അനുനയ സംഭാഷണം നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇന്നത്തെ കൂടിക്കാഴ്ച. 

Tags:    
News Summary - /kerala/all-the-problems-in-the-congress-were-solved-k-sudhakaran-845067

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.