പത്താംതരം വിജയിച്ച എല്ലാ കുട്ടികൾക്കും ഉപരിപഠനത്തിന് സൗകര്യം നൽകണം -ജിഫ്​രി തങ്ങൾ

തിരൂർ: സംസ്ഥാനത്ത് പത്താംതരം വിജയിച്ച എല്ലാ കുട്ടികൾക്കും ഉപരിപഠനത്തിന് സംസ്ഥാന സർക്കാർ സൗകര്യം ചെയ്തുകൊടുക്കണമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്​രി മുത്തുക്കോയ തങ്ങൾ. മലബാറിലെ പ്ലസ് വൺ സീറ്റ് കുറവ് കാരണം കുട്ടികൾ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തിരൂരിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്ലസ് വൺ സീറ്റ് കുറവാണെന്നും അത് പരിഹരിക്കാനാവശ്യമായ കാര്യങ്ങൾ സർക്കാറിനോടും വിദ്യാഭ്യാസ മന്ത്രിയോടും ചോദിക്കണമെന്നും ജിഫ്​രി മുത്തുക്കോയ തങ്ങൾ ചൂണ്ടിക്കാട്ടി.

Tags:    
News Summary - All children who passed 10th standard should be given facility for higher studies - Jiffry Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.