കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ പ്രതികളായ വൈദികരെ തുടർച്ചയായ രണ്ടാംദിവസവ ും ചോദ്യംചെയ്തു. ഒന്നാംപ്രതി ഫാ. പോൾ തേലക്കാട്ട്, നാലാംപ്രതി ഫാ. ആൻറണി കല്ലൂക്കാരൻ എന്നിവരാണ് ഹൈകോടതി നി ർദേശപ്രകാരം ചോദ്യംചെയ്യലിന് ഹാജരായത്. ആദ്യദിവസമായ വ്യാഴാഴ്ച ആലുവ ഡിവൈ.എസ്.പി ഓഫിസിലായിരുന്നു ചോദ്യംചെ യ്യലെങ്കിൽ വെള്ളിയാഴ്ച കൊച്ചി റേഞ്ച് സൈബർ സെൽ സ്റ്റേഷനിലായിരുന്നു. ഇരു വൈദികരുടെയും ലാപ്ടോപ്പുകൾ ഫോറൻസിക് പരിശോധനക്കായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഫാ. ആൻറണി കല്ലൂക്കാരൻ വെള്ളിയാഴ്ച രാവിലെ ആലുവ ഡിവൈ.എസ്.പി ഓഫിസിലാണ് ഹാജരായതെങ്കിലും അന്വേഷണസംഘം നടപടി സൈബർ സെൽ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന്, ഫാ. പോൾ തേലക്കാട്ടും സൈബർ സെൽ സ്റ്റേഷനിൽ ഹാജരായി. കസ്റ്റഡിയിലെടുത്ത ലാപ്ടോപ്പുകളിലെ ഫയലുകളും ഇ-മെയിൽ സന്ദേശങ്ങളും വൈദികരുടെ സാന്നിധ്യത്തിൽതന്നെ അന്വേഷണസംഘം പരിശോധിച്ചു. തുടർന്ന്, ഇരുവരെയും രണ്ടുമണിക്കൂറോളം ചോദ്യംചെയ്തശേഷം ഉച്ചയോടെ വിട്ടയച്ചു.
ലാപ്ടോപ്പുകൾ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ജൂൺ അഞ്ചുവരെയാണ് ചോദ്യംചെയ്യലിന് കോടതി അനുമതി നൽകിയിരിക്കുന്നത്. ഈ കാലയളവിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിട്ടുമുണ്ട്. ഒന്നാംപ്രതി ഫാ. പോൾ തേലക്കാട്ടിെൻറ നിർദേശപ്രകാരം നാലാംപ്രതി ഫാ. ആൻറണി കല്ലൂക്കാരൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ മൂന്നാംപ്രതി ആദിത്യെൻറ സഹായത്തോടെ വ്യാജരേഖ ചമച്ചെന്നാണ് കേസ്. ജാമ്യത്തിലിറങ്ങിയ ആദിത്യനെ ആവശ്യമെങ്കിൽ വീണ്ടും ചോദ്യംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.