മദ്യ ഉപഭോഗം കുറഞ്ഞിട്ടില്ലെന്ന്​ എക്​സൈസ്​ മന്ത്രി

തിരുവനന്തപുരം: മദ്യ വിൽപ്പന ശാലകൾ കുറച്ചിട്ടും ഉപഭോഗം കുറഞ്ഞിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി. പി രാമകൃഷ്ണന്‍. വ്യാജമദ്യ വിൽപ്പന കൂടി. ഇതു തടയുന്നതിനുള്ള പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. ബിവറേജസ് കോർപ്പറേഷനടക്കമുള്ള മദ്യ വിൽപ്പന ശാലകൾ ഇല്ലാതായത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നിയമ വിധേയമായ മദ്യ വിൽപ്പന അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മദ്യ വില്‍പ്പനശാലകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിയമവിധേയമായി മാത്രമെ പ്രവര്‍ത്തിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

പുതിയ മദ്യനയത്തില്‍ സുപ്രീംകോടതി വിധിക്ക് ശേഷം വിനോദസഞ്ചാരമേഖലയിലുണ്ടായ പ്രശ്നങ്ങള്‍ പരിഗണിക്കും. സുപ്രീംകോടതി വിധിക്കനുസിരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. മദ്യ ഉപഭോഗം കുറക്കാന്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും മദ്യ നിരോധനമല്ല മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി വ്യക്തമാക്കി.

ഒന്നാം നിയമസഭയുടെ 60-ാം വാര്‍ഷികം പ്രമാണിച്ച് പഴയനിയമസഭാ ഹാളിലാണ് ഇന്ന് നിയമസഭ ചേരുന്നത്.

Tags:    
News Summary - alcohol consuption not decreases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.