ആ​ല​പ്പു​ഴ ബൈ​പാ​സ്​ ആ​കാ​ശ​വീ​ക്ഷ​ണം     ഫോ​ട്ടോ: ബി​മ​ൽ ത​മ്പി

സ്വ​പ്​​നം യാഥാർഥ്യമായി; ആലപ്പുഴ ബൈപ്പാസ് നാടിന്​ സമർപ്പിച്ചു

ആ​ല​പ്പു​ഴ: പ​തി​റ്റാ​ണ്ടു​ക​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ സ്വ​പ്​​ന​പ​ദ്ധ​തി​യാ​യ ആ​ല​പ്പു​ഴ ബൈ​പാ​സ് നാ​ടി​ന്​ സ​മ​ർ​പ്പി​ച്ചു. ​ഉ​ച്ച​ക്ക്​ ഒ​ന്നി​ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്​​ക​രി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചേ​ർ​ന്ന്​ വി​ഡി​യോ കോ​ൺ​​ഫ​റ​ൻ​സ്​ വ​ഴിയാണ് ഉ​ദ്​​ഘാ​ട​നം നിർവഹിച്ചത്.

കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ സം​യു​ക്​​ത സം​രം​ഭമാണ് ബൈപ്പാസ് ദേ​ശീ​യ​പാ​ത​യി​ല്‍ ക​ള​ര്‍കോ​ട് മു​ത​ല്‍ കൊ​മ്മാ​ടി വ​രെ ആ​കെ 6.8 കി​ലോ​മീ​റ്റ​റാ​ണ്​ ബൈ​പാ​സിന്‍റെ നീ​ളം. ഇ​തി​ൽ 4.8 കി.​മീ എ​ലി​വേ​റ്റ​ഡ്​ ഹൈ​വേ​യാ​ണ്. ക​ട​ൽ​തീ​ര​ത്തി​ന്​ മു​ക​ളി​ലൂ​ടെ പോ​കു​ന്ന സം​സ്​​ഥാ​ന​ത്തെ ആ​ദ്യ മേ​ൽ​പാ​ല​വു​മാ​ണി​ത്. ​

1990ൽ ​കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന കെ.​പി. ഉ​ണ്ണി​കൃ​ഷ്​​ണ​ൻ ത​റ​ക്ക​ല്ലി​ട്ട ബൈ​പാ​സ് പ​ല കാ​ര​ണ​ങ്ങ​ളാ​ൽ‍ അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​യി​രു​ന്നു. ഇ​ട​തു സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ശേ​ഷം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ താ​ല്‍പ​ര്യ​മെ​ടു​ത്ത് പ്ര​തി​സ​ന്ധി​ക​ൾ ഓ​രോ​ന്നാ​യി ത​ര​ണം ചെ​യ്താ​ണ് നി​ര്‍മാ​ണം വേ​ഗ​ത്തി​ലാ​ക്കി​യ​ത്.

അതിനിടെ, ബൈ​പ്പാ​സ് നാ​ടി​ന്​ സ​മർപ്പിക്കുന്ന ചടങ്ങിലേക്ക് കെ.സി. വേണുഗോപാൽ എം.പിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി അധ്യക്ഷൻ എം. ലിജുവിന്‍റെ നേതൃത്വത്തിൽ ബൈ​പ്പാ​സിലേക്കാണ് നൂറോളം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്.

ബൈപ്പാസിന്‍റെ സമീപത്ത് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. പ്രവർത്തകർ കുത്തിയിരിക്കാൻ ശ്രമിച്ചത് ഗതാഗത കുരുക്കിനും വഴിവെച്ചു. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ആസൂത്രിതമായാണ് ഉദ്ഘാടന ചടങ്ങിൽ നിന്ന് കോൺഗ്രസ് നേതാക്കളെ ഒഴിവാക്കിയതെന്ന് എം. ലിജു പറഞ്ഞു. ആലപ്പുഴ ബൈപ്പാസിന്‍റെ സൃഷ്ടി കെ.സി. വേണുഗോപാലാണ്. മന്ത്രി ജി. സുധാകരൻ എട്ടുകാലി മമ്മൂഞ്ഞാണെന്നും എം. ലിജു പറഞ്ഞു.

അതേസമയം, ബൈപ്പാസ് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കെ.സി. വേണുഗോപാൽ എം.പി പ്രതികരിച്ചു. ക്ഷണിച്ചിരുന്നെങ്കിൽ പങ്കെടുക്കുമായിരുന്നു. കേന്ദ്ര സർക്കാർ എം.പിമാരെ ഒഴിവാക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബൈപ്പാസ് യാഥാർഥ്യമാകാൻ താൻ ഒട്ടേറെ പ്രയത്നിച്ചു. തന്‍റെ നേതൃത്വത്തിലാണ് തറക്കല്ലിട്ടത്. ഉദ്ഘാടന ചടങ്ങിൽ ക്ഷണിച്ചില്ലെങ്കിലും സന്തോഷമുള്ള ദിവസമാണ്. ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാത്ത വിഷയം പാർലമെന്‍റിൽ ഉന്നയിക്കുമെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.