തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ആദ്യമായി ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച രോഗിയ്ക്ക് 3 ഡി ലാപ്‌റോസ്‌കോപിക് വഴി ഗര്‍ഭാശയം മുഴുവനായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തി. ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച ശാസ്താംകോട്ട സ്വദേശിയായ 52 കാരിക്കാണ് അത്യാധുനിക 3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയ നടത്തിയത്.
മെഡിക്കല്‍ കോളജില്‍ ഗര്‍ഭാശയ ക്യാന്‍സറിന് 3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയ ടീം അംഗങ്ങളെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഇതിലൂടെ ഇന്നാട്ടിലെ ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്ക് ഏറെ ആശ്വാസം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയയായതിനാല്‍ വളരെ ചെറിയ മുറിവായതിനാല്‍ ആശുപത്രിവാസം കുറയുന്നതിലുപരി രോഗിയ്ക്ക് വേദനയും കുറവായിരിക്കും. ആന്തരിക അവയവങ്ങളെ വ്യക്തമായി കണ്ട് മനസിലാക്കി ആവശ്യത്തിന് ബയോപ്‌സി എടുക്കാനും വ്യാപ്തി തിരിച്ചറിയാനും ഇതിലൂടെ സാധിക്കും. ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോ. ജയശ്രീ വാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.