Posted On
date_range Updated On
date_range മരിച്ച ആലപ്പുഴ സ്വദേശിനിക്ക് കോവിഡ് എന്ന് സ്ഥിരീകരണം
ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിങ്കളാഴ്ച്ച മരിച്ച ആലപ്പുഴ കനാശ്ശേരി സ്വദേശിനി ത്രേസ്യാമ്മക്കാണ് (62) കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ഇവർ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. വണ്ടാനം മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം.
ഇതോടെ, സംസ്ഥാനത്ത് ഇന്ന് മരണ ശേഷം കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ, കാസർകോട് സ്വദേശി കെ. ശശിധരൻ (52) കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് രാവിലെ സ്ഥിരീകരിച്ചിരുന്നു.
കരാർ ജോലിക്കാരനായിരുന്ന ഇയാൾ ഞായറാഴ്ചയാണ് മരിച്ചത്. കോവിഡ് ലക്ഷണങ്ങളോടെ ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിെ ൻറ സമ്പർക്കപ്പട്ടികയിൽ നൂറിലധികം പേരുണ്ട്.
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 65 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.