െകാല്ലം: ആലപ്പാട്ട് ഖനനം മൂലം കടൽകയറ്റം ഉണ്ടാകുന്നില്ലെന്ന് ഇന്ത്യൻ റെയർ എർ ത്ത്സ് (െഎ.ആർ.ഇ) അധികൃതർ. കോവളത്ത് അടക്കം ഉണ്ടാകുന്നതുപോലെ സ്വാഭാവികയ കടൽ കയറ്റമാണ് ആലപ്പാട്ടുമുള്ളത്. ഇത് സംബന്ധിച്ച് െഎ.ആർ.ഇക്കെതിരെ വരുന്ന വാർത്തകൾ കള്ളമാണ്. ആലപ്പാട്ട് ശാസ്ത്രീയ ഖനനമാണ് നടത്തുന്നത്. സെൻറ് ഒന്നിന് 55,000 രൂപ നൽകിയാണ് സ്ഥലം ഏെറ്റടുക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്ത് മരമോ വീടോ ഉെണ്ടങ്കിൽ അതിനും പണം നൽകുന്നുണ്ട്. ഖനനത്തിനായി ഏറ്റെടുത്ത സ്ഥലം പാട്ടക്കാലാവധി കഴിയുന്ന മുറക്ക് പൂർവസ്ഥിതിയിലാക്കി തിരിച്ചുനൽകും.
ദേശീയപാതയോട് ചേർന്ന സ്ഥലങ്ങൾ ഖനനത്തിനുശേഷം പൂർവസ്ഥിതിയിലാക്കി ജനങ്ങൾക്ക് തിരിച്ച് നൽകിയിട്ടുണ്ട്. ഇവിടെയിപ്പോൾ വീടുകളുണ്ട്. തീരവാസികളുടെ സംരക്ഷണം കണക്കിലെടുത്ത് പുലിമുട്ട് നിർമിച്ചിട്ടാണ് െഎ.ആർ.ഇ ഖനനം നടത്തുന്നത്. സമരം നടത്തുന്നവർക്ക് പ്രത്യേക താൽപര്യങ്ങളുണ്ട്. ഇവർക്ക് പുറത്തുനിന്ന് സഹായം കിട്ടുന്നുണ്ട്-െഎ.ആർ.ഇ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.