ആലപ്പാട്: തീരം സംരക്ഷിച്ച് ഖനനം തുടരും -ജെ.മേഴ്സിക്കുട്ടിയമ്മ

കൊച്ചി: തീരം സംരക്ഷിച്ച് കൊണ്ട് തന്നെ ആലപ്പാട് ഖനനം തുടരുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. പൊതുമേഖലക ്കെതിരായ നീക്കം അനുവദിക്കില്ല. സ്വകാര്യ വ്യക്തികൾക്ക് ഖനനത്തിന് അനുമതി നൽകില്ലെന്നും മന്ത്രി വ്യക്തമാക്കി.പ ്രദേശത്തെ കരിമണല്‍ ഖനനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

തോട്ടപ്പള്ളിയിൽ മത്സ്യതൊഴിലാളികളെ മുന്നിൽ നിർത്തി ഖനന വിരുദ്ധ സമരം നടത്തിയത് തമിഴ്നാട്ടിൽ നിന്നുള്ള സ്വകാര്യ കമ്പനിയാണെന്ന് വ്യക്തമായിരുന്നു. ആലപ്പാട്ടെ സമരം അത്തരത്തിലുള്ളതാണെന്ന് പറയുന്നില്ല. എന്നാൽ പൊതു മേഖലയെ ഒഴിവാക്കി സ്വകാര്യ വ്യക്തികൾക്ക് ഖനന അനുമതി നേടാനുള്ള ഒരു നീക്കവും സർക്കാർ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യൻ റയർ എർത്‍‍സ് ലിമിറ്റഡ്, കേരള മിനറൽസ് ആൻഡ് മെറ്റൽസ് എന്നീ കമ്പനികൾ 1965 മുതലാണ് ആലപ്പാട്ട് നിന്നും കരിമണൽ ഖനനം ആരംഭിച്ചത്.

1955ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കി.മീ ഭൂവിസ്തൃതി ഉണ്ടായിരുന്ന പ്രദേശം ഖനനം മൂലം 7.6 ചതുരശ്ര കിലോ മീറ്ററായി ചുരുങ്ങിയതായാണ് റിപ്പോർട്ട്.

Tags:    
News Summary - Alappad Mining; Response of J Mercykkutty Amma-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.