കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇടപെട്ട രണ്ടാമത്തെ ഭൂമി ഇടപാട് വിവാദത്തില്‍ ന ല്കിയ പരാതി കോടതി ഫയലില്‍ സ്വീകരിച്ചതായി കേരള കാത്തലിക് അസോസിയേഷന് ഫോര്‍ ജസ്റ ്റിസ് പ്രസിഡൻറ് പോളച്ചന് പുതുപ്പാറ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പരാതി ഫയലില്‍ സ്വീകരിച്ചത്. ഹരജിക്കാരെൻറ മൊഴി രേഖപ്പെടുത്താനായി ഇൗ മാസം 30ന് പരാതി കോടതി പരിഗണിക്കും.
സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാടിനെതിരെയുള്ള കേസ് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമി വിവാദത്തില്‍ മാര്‍ ആലഞ്ചേരിക്കെതിരേ ഫാ. പോള്‍ തേലക്കാട് വ്യാജരേഖ ചമച്ചെന്നും അതുവഴി ആലഞ്ചേരിയെ അപമാനിച്ചെന്നുമുള്ള പരാതിയിലാണ് കേസെടുത്തത്.
ഭൂമി കൈമാറ്റ വിഷയത്തില്‍ ഫാ. ജോഷി പുതുവ, സാജു വര്‍ഗീസ്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരാണ് ഒന്നുമുതല്‍ മൂന്നുവരെ പ്രതികൾ.
ഭൂമി കൈമാറ്റത്തിന് ഇവര്‍ വ്യാജരേഖ ചമച്ചതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ പോള്‍ തേലക്കാട് ആലഞ്ചേരിയെ വ്യാജരേഖ ഉണ്ടാക്കി കേസിൽപെടുത്തി അപമാനിച്ചെന്ന പരാതി നിലനില്‍ക്കില്ലെന്നും പോളച്ചന് പുതുപ്പാറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.