കൊച്ചി: മാവോവാദി ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റിലായ വിദ്യാർഥികളായ അ ലൻ ഷുഹൈബും താഹ ഫസലും നൽകിയ ജാമ്യഹരജിയിൽ ഹൈകോടതി പൊലീസ് വിശദീകരണം തേടി. യു.എ. പി.എ ചുമത്താവുന്ന ഒന്നും കണ്ടെടുത്തിട്ടില്ലെന്നും ജാമ്യം നിഷേധിച്ച കോഴിക്കോട് സെഷ ൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ൈഹകോടതിയെ സമീപിച്ചത്. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 14നകം വിശദീകരണം നൽകാനാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ്. യു.എ.പി.എ ചുമത്തിയ കേസുകളുടെ ജാമ്യഹരജി സെഷൻസ് കോടതിയിലാണ് ആദ്യം വരുന്നത്. സെഷൻസ് തള്ളിയാൽ ഹൈകോടതിയിലാണ് ഹരജി സമർപ്പിക്കേണ്ടത്.
നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ച പുസ്തകം പിടിച്ചെടുത്തു എന്നതടക്കം തീവ്രവാദബന്ധത്തിെൻറ പേരിലാണ് ഇവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യു.എ.പി.എ) ചുമത്തി കേസെടുത്തത്. മാതാപിതാക്കൾക്കൊപ്പം വീട്ടിൽ കഴിയുന്ന താൻ കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ രണ്ടാം വർഷ നിയമവിദ്യാർഥിയാണെന്നും മൊബൈൽ ഫോണല്ലാതെ മറ്റൊന്നും തന്നിൽനിന്ന് പിടിച്ചെടുത്തിട്ടില്ലെന്നുമാണ് ഒന്നാം പ്രതി അലൻ ഷുഹൈബിെൻറ വാദം. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിെൻറ മുൻകാല ചരിത്രമില്ല. തീവ്രവാദബന്ധത്തിന് തെളിവൊന്നും ലഭിച്ചിട്ടില്ല. യു.എ.പി.എ ചുമത്താൻ ഇത്തരം സംഘടനയിൽ ചേർന്ന് പ്രവർത്തിക്കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും ഒരുതെളിവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ലെന്നും ഹരജിയിൽ പറഞ്ഞു.
മാവോവാദി പാർട്ടി കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ച പുസ്തകം പിടിച്ചെടുത്തെന്ന് വാദിക്കാമെങ്കിലും ഇത് തീവ്രവാദക്കുറ്റം ചുമത്താൻ മതിയായ തെളിവല്ലെന്ന് താഹ ഫസലിെൻറ ഹരജിയിൽ വാദിക്കുന്നു. മറ്റുചില പുസ്തകങ്ങളും നോട്ടീസുകളും ലഘുലേഖകളും രണ്ട് ബാനറുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ സിം കാർഡ്, മെമ്മറി കാർഡുകൾ, പെൻഡ്രൈവുകൾ എന്നിവയും പിടിച്ചെടുത്തതായി പൊലീസ് കൃത്രിമമായി വരുത്തിയിക്കുകയാണ്. അക്ഷരാഭ്യാസമോ സ്ഥിര മാനസികാവസ്ഥയോ ഇല്ലാത്ത പിതാവിെൻറ ഒപ്പ് വാങ്ങിയാണ് പൊലീസ് ഇത് സ്ഥിരീകരിച്ചത്. മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാവോവാദി അനുകൂല മുദ്രാവാക്യം വിളിപ്പിച്ചത്. ഇത് സ്വമേധയാ വിളിച്ചാൽപോലും യു.എ.പി.എ ചുമത്താൻ പറ്റുന്ന കുറ്റമല്ലെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.