Posted On
date_range Updated On
date_range ചെക്ക് കേസിൽ അൽ ഹംറ ഡയറക്ടർ ജവാദ് മുസ്തഫാവിക്ക് തടവും പിഴയും; വിധി ‘മാധ്യമം’ പത്രം നൽകിയ പരാതിയിൽ
കൊച്ചി: ചെക്ക് കേസിൽ കോഴിക്കോട് അൽ ഹംറ മെഡിക്കൽ ഇനിഷ്യേറ്റീവ് ഡയറക്ടർ ജവാദ് മുസ്തഫാവി എന്ന മുഹമ്മദ് ജവാദ് അബ്ദുൽ മജീദിന് ശിക്ഷ വിധിച്ച് കോടതി. ‘മാധ്യമം’ പത്രം നൽകിയ പരാതിയിലാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഏഴ്) വിധി.
പത്രത്തിൽ പരസ്യം നൽകിയ ഇനത്തിൽ നൽകാനുള്ള തുകയുടെ ചെക്ക് മടങ്ങിയതിനെ തുടർന്ന് പത്രം മാനേജ്മെന്‍റിന് വേണ്ടി ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റാണ് (ഐ.പി.ടി) ഹരജി നൽകിയത്. മാധ്യമത്തിന് വേണ്ടി അഡ്വ. അമീൻ ഹസ്സൻ ഹാജരായി.
മുഹമ്മദ് ജവാദ് അബ്ദുൽ മജീദിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിച്ചു. കോടതി പിരിയും വരെ തടവും നഷ്ടപരിഹാരമായി മാധ്യമത്തിന് 15,39,069 രൂപ നൽകാനുമാണ് വിധി. നഷ്ടപരിഹാരം നല്കിയിട്ടില്ലെങ്കിൽ 6 മാസം തടവ് അനുഭവിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.