'എ.കെ.ജി സെന്‍റർ ആക്രമണം: ഉടൻ പ്രതിയെ കിട്ടുമെന്നാണ് പ്രതീക്ഷ'

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണ കേസിൽ പൊലീസ് അന്വേഷണത്തിൽ പ്രതിയെ കിട്ടാത്തതിനാലാണ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്നും വേഗം പ്രതിയെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി.

ഏഷ്യാനെറ്റിലെ വിനു വി. ജോണിനെതിരെ കേസെടുത്ത കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ല. എന്താണെന്ന് എഴുതിത്തന്നാൽ പരിശോധിക്കും. സ്വർണക്കടത്ത് കേസ് കർണാടകയിലേക്ക് മാറ്റണമെന്ന ഇ.ഡി നിലപാട് നിയമപരമാണ്.

അത് നിയമപരമായി നേരിടും.

മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ അകറ്റുന്ന നടപടികളാണ് എല്ലാകാലത്തും സർക്കാർ സ്വീകരിക്കുന്നത്. ഇപ്പോൾ മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന പ്രശ്നങ്ങളിൽ ആവശ്യമെങ്കിൽ തീർച്ചയായും ഇടപെടും. നിരവധി നടപടികൾ ഫിഷറീസ് വകുപ്പ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - AKG Center Attack: Hope to get the accused soon'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.