പൗരത്വ ഭേദഗതി നിയമം: മുതലെടുപ്പിന്‌ ശ്രമമെന്ന് ബാലൻ


കൽപറ്റ: പൗരത്വ ഭേദഗതി നിയമത്തി​​െൻറ പേരിൽ മതസംഘടനകളും മതരാഷ്‌ട്രീയ സംഘടനകളും ചാമ്പ്യന്മാരാകാൻ ശ്രമിക്കരുതെന്ന്​ മന്ത്രി എ. കെ. ബാലൻ. പൗരത്വ ഭേദഗതി മതപരമായ പ്രശ്​നമല്ല, ഭരണഘടനക്കും മതേതര മൂല്യങ്ങൾക്കും എതിരായ പ്രശ്‌നമാണ്​.

സുൽത്താൻ ബത്തേരിയിൽ മാധ്യങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ലിനെതരിരെ കേരളം ഒരുമിച്ച്‌ നിൽക്കുകയാണ്‌. നിയമത്തിന്റെ പേരിൽ മുതലെടുപ്പിന്‌ ശ്രമിക്കുന്നവരുണ്ട്‌. മതസംഘടനകൾ അവർക്ക്‌ അവസരങ്ങൾ ഉണ്ടാക്കരുത്​. മുഖ്യമന്ത്രിയുടെ പ്രസ്‌താവന ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണ്‌.

പൗരത്വബില്ലിനെതിരെ സുപ്രീംകോടതിയിൽ കേസ്‌ നിലനിൽക്കെയാണ്‌ കേന്ദ്രസർക്കാർ ഭരണഘടനാ വിരുദ്ധമായ നിയമം പാസാക്കിയത്‌. പ്രായോഗികമായി നടപ്പാക്കാൻ കഴിയാത്ത നിയമമാണിത്‌. അതുകൊണ്ടാണ്‌ നിയമം നടപ്പാക്കില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌. ഹർത്താൽ വേണമോ, വേണ്ടയോ എന്ന്‌ പ്രഖ്യാപിച്ചവർ തന്നെയാണ്‌ തീരുമാനിക്കേണ്ടത്​- മന്ത്രി തുടർന്നു.

Tags:    
News Summary - ak balan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.