തിരുവനന്തപുരം: രാജ്യത്ത് ഫാഷിസം വന്നിട്ടില്ലെന്നും ബി.ജെ.പി സർക്കാർ ഫാഷിസ്റ്റ് സർക്കാർ ആണെന്ന് തങ്ങൾ പറഞ്ഞിട്ടേയില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ.
പത്രങ്ങളിലൂടെ ഇപ്പോൾ പുറത്ത് വന്ന രേഖ പുതിയതൊന്നുമല്ല. ഫെബ്രുവരിയിൽ ചിന്ത വാരികയിൽ പ്രസിദ്ധീകരിച്ചതാണെന്നും ബാലൻ പറഞ്ഞു.
പ്രസംഗത്തിൽ എല്ലാവരും ഫാഷിസ്റ്റ് സർക്കാറെന്നൊക്കെ പറയും. പിണറായി വിജയനെ കുറിച്ചും പ്രതിപക്ഷ നേതാവും പറയാറുണ്ട്. അതൊരു പ്രയോഗമാണ്. ഫാഷിസം വന്ന് കഴിഞ്ഞാൽ രാജ്യത്തിന്റെ ആകെ ഗതി മാറും. അത്തരം ഒരു സാഹചര്യം ഉണ്ടായി എന്ന് ഞങ്ങൾ കരുതുന്നില്ലെന്ന് എ.കെ ബാലൻ പറഞ്ഞു.
മോദി സര്‍ക്കാര്‍ ഒരു ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് പറഞ്ഞു കഴിഞ്ഞാല്‍ ഫാഷിസത്തെ സംബന്ധിച്ച ഞങ്ങളുടെ ധാരണയിലെ തെറ്റായി മാറുമത്. ഫാഷിസത്തിലേക്ക് വരാന്‍ സാധ്യതയുള്ള സര്‍ക്കാരാണ്. അത് വരാതിരിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതലെന്ന നിലയിലാണ് രാഷ്ട്രീയ പ്രമേയത്തില്‍ ഈയൊരു ഭാഗം വന്നതെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാരിനെ ഫാഷിസ്റ്റല്ലെന്ന് പറയാന്‍ സി.പി.ഐ തയാറല്ലെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനക്കും ബാലൻ മറുപടി നൽകി.
സി.പി.ഐക്ക് വിമർശനം ഉണ്ടെങ്കിൽ ഭേദഗതി കൊടുക്കട്ടെയെന്ന് ബാലൻ പറഞ്ഞു. വിയോജിപ്പ് ഉണ്ടെങ്കിൽ ആർക്കും ഭേതഗതി കൊടുക്കാം. സി.പി.ഐയും സി.പി.എമ്മും രണ്ട് പാർട്ടികളായി നിൽക്കുന്നത് പ്രത്യയശാസ്ത്രമായ വ്യത്യാസങ്ങൾ ഉള്ളതുകൊണ്ടാണെന്ന് എ.കെ ബാലൻ പറഞ്ഞു.
ഇത് സ്വകാര്യരേഖയല്ല. ഫെബ്രുവരിയില്‍ പോളിറ്റ്ബ്യൂറോ തയാറാക്കിയതാണ്. പാര്‍ട്ടിയെ സംബന്ധിച്ച് ഇത് ചര്‍ച്ചയാകണമെന്ന് തന്നെയാണ്. ഫാഷിസം വന്നിട്ടുണ്ടെന്ന് തെളിയിക്കട്ടെ. അതിന് രേഖകളുണ്ടെങ്കില്‍ വെക്കട്ടെ. അതല്ല ഫാഷിസ്റ്റ് സ്വഭാവമുള്ള സര്‍ക്കാരാണ് ഉള്ളതെന്ന പാര്‍ട്ടിയുടെ അഭിപ്രായത്തിനൊപ്പമാണോ ജനങ്ങള്‍ നില്‍ക്കുന്നതെന്ന് വിലയിരുത്തലുണ്ടാകട്ടെയെന്നും എ.കെ.ബാലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.