കശാപ്പ്​ നിരോധനം: ഉത്തരവ്​ കീറി ചവറ്റുകൊട്ടയിലെറിയണമെന്ന്​ ആൻറണി

തിരുവന്തപുരം: കശാപ്പ്​ നിരോധിച്ചുള്ള കേന്ദ്രസർക്കാർ ഉത്തരവ്​ വലിച്ച്​ കീറി ചവറ്റുകൊട്ടയിലെറിയണമെന്ന്​ കോൺഗ്രസ്​ എ.​െഎ.സി.സി അംഗം എ.കെ ആൻറണി. ആർ.എസ്​.എസ്​ അജണ്ടയാണ്​ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതെന്നും ആൻറണി കുറ്റപ്പെടുത്തി.

മോദിക്കെതിരായ പോരാട്ടത്തി​​െൻറ ആദ്യ പടിയാണ്​ സോണിയയുടെ നേതൃത്വത്തിൽ വെള്ളിയാഴ്​ച നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം. സംസ്ഥാന തലത്തിൽ​ പാർട്ടികൾ തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും ജനതാൽപര്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ എല്ലാ പാർട്ടികളും ഒരുമിച്ച്​ നിൽക്കണമെന്നും ആൻറണി പറഞ്ഞു. എല്ലാ നിയമങ്ങളും ലംഘിച്ചാണ്​ മോദി സർക്കാറി​​െൻറ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ സി.പി.എം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുമായി സഖ്യത്തിലത്താൻ തയാറാണെന്ന്​ എ.കെ ആൻറണി നിലപാടെടുത്തിരുന്നു. എന്നാൽ സഖ്യ​ത്തോട്​ പ്രതികൂലമായാണ്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ പ്രതികരിച്ചത്​. ഇതിന്​ പിന്നാലെയാണ്​ നിലപാട്​ എ.കെ ആൻറണി ആവർത്തിച്ചിരിക്കുന്നത്​.

Tags:    
News Summary - a.k antony statement on slaughter ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT