ഇടതുപക്ഷം അടക്കം ആരോടും കോൺഗ്രസിന് അയിത്തമില്ല -എ.കെ ആന്‍റണി

തിരുവനന്തപുരം: ഉയർന്ന പോളിങ് ശതമാനം യു.ഡി.എഫിന് അനുകൂലമായ വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് കോൺഗ്രസ് പ്രവർത്തക സ മിതിയംഗം എ.കെ ആന്‍റണി. എൽ.ഡി.എഫിന് ലോക്സഭാ തെരഞ്ഞെടുപ്പ് ഒരു പാഠമാകും. മോദിക്കും പിണറായിക്കും എതിരെ ജനം വാശിയോട െ വോട്ട് ചെയ്തെന്നും ആന്‍റണി പറഞ്ഞു.

ഇടതുപക്ഷം നശിച്ചു കാണാൻ കോൺഗ്രസും താനും ആഗ്രഹിക്കുന്നില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് പ്രസക്തിയുണ്ട്. കോൺഗ്രസ് കേന്ദ്രത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും ആന്‍റണി പറഞ്ഞു.

കോൺഗ്രസും തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യകക്ഷികളും ചേർന്നാൽ ഭൂരിപക്ഷം ഉണ്ടാകുമോ എന്ന് പറയാനാവില്ല. ഇടതുപക്ഷം അടക്കം കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമില്ലാത്ത ജനാധിപത്യ, മതേതര പാർട്ടികളുടെ സഹായം തേടും. അവരോട് അയിത്തമില്ല. ചർച്ചക്ക് കോൺഗ്രസ് മുൻകൈ എടുക്കുമെന്നും ആന്‍റണി പറഞ്ഞു.

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ഒരു പ്രത്യേക വാശി വ്യക്തമാണ്. ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ മതേതര സ്വഭാവം നഷ്ടമാകുമെന്നാണ് 80 ശതമാനം വോട്ടർമാരുടെയും വികാരം. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ക്രൈസ്തവ വികാരമുണ്ട്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം ഒരു ഘടകമാണെന്നും ആന്‍റണി മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    
News Summary - AK Antony React to Left Parties -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.