മോദി ഭരണം അവസാനിക്കാൻ ഒരു വർഷം കാത്തിരുന്നാൽ മതി -ആന്റണി

തിരുവനന്തപുരം: ഡൽഹിയിലും കർണാടക ആവർത്തിക്കുമെന്നും കേന്ദ്രത്തിൽ ബി.ജെ.പി ഭരണം അവസാനിക്കാൻ ഒരു വർഷം കാത്തിരുന്നാൽ മതിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻറണി.

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയമാണ് ഇന്ന് മോദി സർക്കാർ പിന്തുടരുന്നത്. കർണാടകയിൽ ഭിന്നിപ്പിലൂടെ ഭരണം പിടിക്കാമെന്ന് യെദിയൂരപ്പ കരുതി. എന്നാൽ കർണാടക കോൺഗ്രസ് സന്ദർഭത്തിനൊത്ത് മിന്നൽ വേഗതയിൽ ഇടപെട്ടു.

നാല് വർഷം പോരടിച്ച ജെ.ഡി.എസുമായി തങ്ങൾ ഒന്നിക്കില്ലെന്നായിരുന്നു മോദി കരുതിയത്. മാർക്സിസ്റ്റ് പാർട്ടിയും ബി.ജെപിയും തമ്മിലുള്ള ബന്ധം പരസ്യമായ രഹസ്യമാണെന്നും ആൻറണി ആരോപിച്ചു.

Tags:    
News Summary - ak antony- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.