Posted On
date_range Updated On
date_range ഇത് പുതിയൊരു രാഹുൽ, ബിജെപിയെ താഴെയിറക്കും വരെ ആ യാത്ര തുടരുമെന്ന് എകെ ആൻറണി
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയിൽ കണ്ടത് പുതിയൊരു രാഹുൽ ഗാന്ധിയെ ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. രാജ്യം കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് ഭാരത് ജോഡോ. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നതോടെയാണ് രാഹുലിന്‍റെ യാത്ര പൂർത്തിയാവുക. ഇന്ത്യൻ യാഥാർഥ്യം അടുത്തറിയാൻ കഴിഞ്ഞ രണ്ടാം ജന്മമാണ് രാഹുലിന് ലഭിച്ചത്.
ഭാരത് ജോഡോ യാത്രയിലൂടെ വിശാല ജനാധിപത്യ ഐക്യത്തിനാണ് കോൺഗ്രസ് ശ്രമിച്ചത്. വെറുപ്പും വിദ്വേഷവും വളർത്തി കസേര ഉറപ്പിക്കാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്ന് ആന്‍റണി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.