തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഇപ്പോൾ നടക്കുന്നത് നരേന്ദ്ര മോദിയുടെ നാടക മാണെന്ന് കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. ആ നാടകത്തിന് കേരളത്തിൽ ടിക്കറ്റെടുത്ത് ക ാണാൻ അധികം ആളെ കിട്ടില്ല. തിരുവനന്തപുരം പാർലമെൻറ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിെൻറ പ്രാദേശിക വികസന പ്രകടനപത്രികയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു ആൻറണി.
കേരളത്തിൽ പ്രചാരണത്തിനെത്തിയപ്പോഴാണ് ആചാരസംരക്ഷണത്തെക്കുറിച്ച് മോദിക്ക് ബോധമുണ്ടായത്. ശബരിമലയിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഹരജി നൽകിയത് ബി.ജെ.പി കുടുംബത്തിൽപെട്ട പെൺകുട്ടിയാണ്. പ്രധാനമന്ത്രിക്കും അമിത് ഷാക്കും ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ വിലക്കുമായിരുന്നു. അന്ന് മിണ്ടിയില്ല. വിധി വന്ന് 24 മണിക്കൂറിനകം ഒാർഡിനൻസ് ഇറക്കാമായിരുന്നു. ജനുവരിയിലും ഫെബ്രുവരിയിലും ശശി തരൂർ പാർലമെൻറിൽ വിഷയം ഉന്നയിച്ചു. അപ്പോൾ കുംഭകർണസേവ നടത്തിയശേഷമാണ് ഇപ്പോൾ പ്രധാനമന്ത്രി നാടകം കാണിക്കുന്നത്. മോദിയുടെ നടപടി ശുദ്ധ തട്ടിപ്പാണ്. മികച്ച നടനുള്ള ഇൗ വർഷത്തെ പുരസ്കാരം മോദിക്ക് കൊടുക്കാം.–ആൻറണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.