ന്യൂഡല്‍ഹി: രാംലീല മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ആര്.എസ്.എസ് പ്രചാരകേൻറതെന്ന് കോൺഗ്രസ് നേതാവ് എ.കെ. ആൻറണി.
പ്രധാനമന്ത്രി പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഓരോ ദിവസവും പ്രതിഷേധം വര്‍ധിക്കുകയാണ്. ക്വിറ്റ് ഇന്ത്യ സമരത്തിനുശേഷം യുവാക്കള്‍ ഏറ്റെടുത്ത സമരമാണ് ഇതെന്നും ആൻറണി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെയല്ല, രാജ്യത്തെ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നത്. പച്ചക്കള്ളങ്ങള്‍ പറയാതെ തെറ്റു തിരുത്താന്‍ മോദി തയാറാവണമെന്നും ആൻറണി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.