അയോധ്യയില്‍ പ്രധാനമന്ത്രിക്ക് എന്തുകാര്യമെന്ന് അജയ് തറയിൽ; എന്ത് അവകാശത്തിലാണ് മോദി പിതൃത്വം ഏറ്റെടുക്കുന്നത്...

തിരുവനന്തപുരം: അയോധ്യയില്‍ പ്രധാനമന്ത്രിക്ക് എന്തുകാര്യമെന്ന ചോദ്യ​വുമായി മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിൽ. അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം പണിയുവാന്‍ അനുവദിച്ചതും, സ്ഥലം അനുവദിച്ചതും സുപ്രീംകോടതി. അവിടെ ശ്രീരാമ ക്ഷേത്രം പണിയുന്നത് ശ്രീരാമക്ഷേത്ര ട്രസ്റ്റ്.

പണം നല്‍കിയത് ലോകമെമ്പാടുമുള്ള ശ്രീരാമഭക്തര്‍. പ്രതിഷ്ഠ നടത്തേണ്ടത് തന്ത്രിയും പൂജാരിമാരും. ശ്രീകോവിലില്‍ കയറാനോ പ്രതിഷ്ഠയില്‍ സ്പര്‍ശിക്കാനോ അവകാശമില്ലാത്ത നരേന്ദ്രമോദി എന്ത് അവകാശത്തിലാണ് അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നതെന്നാണ്് ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെ അജയ് തറയിൽ ചോദിക്കുന്നത്.

കുറിപ്പ് പൂർണ രൂപത്തിൽ:

അയോധ്യയില്‍ പ്രധാനമന്ത്രിക്ക് എന്തുകാര്യം?
അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം പണിയുവാന്‍ അനുവദിച്ചതും, സ്ഥലം അനുവദിച്ചതും സുപ്രീംകോടതി. അവിടെ ശ്രീരാമ ക്ഷേത്രം പണിയുന്നത് ശ്രീരാമക്ഷേത്ര ട്രസ്റ്റ്. പണം നല്‍കിയത് ലോകമെമ്പാടുമുള്ള ശ്രീരാമഭക്തര്‍. പ്രതിഷ്ഠ നടത്തേണ്ടത് തന്ത്രിയും പൂജാരിമാരും. ശ്രീകോവിലില്‍ കയറാനോ പ്രതിഷ്ഠയില്‍ സ്പര്‍ശിക്കാനോ അവകാശമില്ലാത്ത നരേന്ദ്രമോദി എന്ത് അവകാശത്തിലാണ് അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നത്?
അജയ് തറയില്‍ 
Tags:    
News Summary - Ajay Tharayil Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.