ആത്മാഭിമാന പുരസ്കാർ ആയിശ സുൽത്താനക്ക് മുൻ എം.പി വി.എസ് വിജയരാഘവൻ സമ്മാനിക്കുന്നു

ലക്ഷദ്വീപിൽ ആശുപത്രിക്ക്​ പകരം ഉയരുന്നത്​ ലഗൂൺ വില്ല -ആയിശ സുൽത്താന

പാലക്കാട്​: ലക്ഷദ്വീപിൽ ലഗൂൺ വില്ല കെട്ടിപൊക്കാനാണ്​ ഭരണകൂടം ശ്രമിക്കുന്നതെന്നും അവിടെ ആശുപത്രി നിർമ്മിക്കുന്നതിനെ കുറിച്ച്​ ഇപ്പോഴും ചിന്തയില്ലെന്നും ലക്ഷദ്വീപ്​ സ്വദേശിനിയും സിനിമ സംവിധായകയുമായ ആയിശ സുൽത്താന. കെ.പി.പി.സി-ഒ.ബി.സി ഡിപ്പാർട്ട്മെന്‍റ്​ ഏർപ്പെടുത്തിയ 'ആത്മാഭിമാന പുരസ്കാർ' സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അവർ.

ഞങ്ങൾ വികസനത്തിന്​ എതിരല്ല, ലക്ഷദ്വീപിൽ നോർവെ മാതൃകയിലുള്ള വികസനമാണ്​ ആവശ്യം. നോർവെ സർക്കാർ അവിടുത്തെ മത്സ്യബന്ധന തൊഴിലാളികൾക്ക്​ വേ​​​ണ്ടെതെല്ലാം ചെയ്​തുകൊടുക്കുന്നു. അതുകാരണം മത്സ്യബന്ധനത്തിൽ ലോകത്ത്​ മുൻപന്തിയിലാണ്​ ആ രാജ്യം. അതുപോലെ ​നമുക്കും കഴിയും. അതിന്​ കഴിവുള്ളവരാണ്​ കടലിനു നടുക്ക്​ ജീവിക്കുന്ന ലക്ഷദ്വീപുകാർ. എന്നാൽ, ലക്ഷദ്വീപിനെ അവിടു​ത്തെ ഭരണകുടം കോർപറേറ്റുകൾക്ക്​​ തീരെഴുതികൊടുക്കുകയാണ്​​.

3000 ആളുകളുടെ തൊഴിലാണ്​ ഇല്ലാതാക്കിയത്​. കോർപറേറ്റ്​വത്​കരണത്തിന് ​പിന്നിൽ പ്രഫുൽ പ​േട്ടൽ മാത്രമല്ല. ഇത്​ തുറന്നു പറയാൻ ഞങ്ങളുടെ നേതാക്കൾ മടിച്ചു. ഒാരോ മലയാളിയോടും കടപ്പാടുണ്ട്​. കേരളം ഇല്ലെങ്കിൽ ലക്ഷദ്വീപിനെ ഏതെങ്കിലും കോർപറേറ്റ്​ കമ്പനിക്ക് ​കൈമാറി കഴിഞ്ഞേനെ. ഇൗയൊരു പുരസ്​കാരം എന്‍റെ നാടിനും നാട്ടുകാർക്കും, പോരാട്ടത്തിൽ ഒപ്പംചേർന്ന ഇന്ത്യയിലെ ഒ​രോരുത്തർക്കുമായി സമർപ്പിക്കുന്നതായും ആയിശ സുൽത്താന പറഞ്ഞു.

Tags:    
News Summary - Aisha Sultana to Lagoon Villa replace hospital in Lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT