കൊണ്ടോട്ടി: നവര അരിപ്പൊടി വില്ലനായതോടെ കരിപ്പൂർ വിമാനത്താവളത്തിൽ യുവാവിെൻറ യാത്ര മുടങ്ങി. സുരക്ഷസേനയുെട പരിശോധനയിൽ അരിപ്പൊടിയിൽ സ്ഫോടകവസ്തു നിർമാണത്തിനുള്ള സാധനങ്ങളുണ്ടെന്ന സംശയമാണ് എടക്കര സ്വദേശിയുടെ യാത്ര മുടങ്ങാൻ കാരണമായത്.
തിങ്കളാഴ്ച രാത്രി 11ന് ദുബൈയിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു ഇയാൾ. സി.െഎ.എസ്.എഫിെൻറ എക്സ്റേ പരിശോധനയിൽ അരിപ്പൊടിയിൽ സ്ഫോടകവസ്തു നിർമാണത്തിന് ഉപയോഗിക്കുന്ന നൈട്രോ ഗ്ലിസറിനുണ്ടെന്നാണ് രേഖപ്പെടുത്തിയത്. കുട്ടികൾക്ക് നൽകുന്ന നവര അരിപ്പൊടിയാണെന്ന് വിശദീകരിച്ചെങ്കിലും സ്ഫോടക വസ്തു നിർമിക്കാനുള്ള സാധനമാണെന്ന നിഗമനത്തിലായിരുന്നു സുരക്ഷവിഭാഗം.
മൂന്ന് എക്സ്റേ മെഷീനുകളിലും നൈട്രോ ഗ്ലിസറിൻ കണ്ടെത്തിയതോടെ യുവാവിനെ തടഞ്ഞുവെക്കുകയായിരുന്നു. ഡോഗ് സ്ക്വാഡ് പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാളെ കരിപ്പൂർ പൊലീസിന് െകെമാറിയതായി സി.െഎ.എസ്.എഫ് അറിയിച്ചു. തുടർന്ന് പൊലീസിെൻറ ബോംബ് സ്ക്വാഡ് വിഭാഗം മലപ്പുറത്ത് നിന്നെത്തി നടത്തിയ പരിശോധനയിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.
പൊടി വിശദ പരിശോധനക്ക് ലാബിലേക്ക് അയച്ചു. മൂന്ന് പാക്കറ്റുകളിൽ ഒന്നിലേതിലാണ് സംശയം തോന്നിയത്. സംശയകര സാധനങ്ങൾ കണ്ടെത്തിയതിന് യുവാവിനെതിരെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച ദുബൈയിലേക്ക് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.