ലാഭം ഉറപ്പാക്കാൻ എയർ ഇന്ത്യ വീണ്ടും സർവിസ്​ വർധിപ്പിക്കുന്നു

നെടുമ്പാശ്ശേരി: നടപ്പ് സാമ്പത്തികവർഷവും ലാഭം ഉറപ്പാക്കാൻ എയർ ഇന്ത്യ രാജ്യാന്തര, ആഭ്യന്തര സർവിസുകളുടെ എണ്ണം വീണ്ടും വർധിപ്പിക്കുന്നു. 2015-16 വർഷമാണ് എയർ ഇന്ത്യ ലാഭം നേടിയത്. 2016-17 സാമ്പത്തികവർഷത്തെ കണക്കുകൾ പുറത്തുവന്നിട്ടില്ല. എന്നാലും ലാഭത്തിലായിരുന്നു പ്രവർത്തനം. ഘട്ടം ഘട്ടമായി ലാഭത്തി​െൻറ തോത് ഉയർത്താൻ ലക്ഷ്യമിട്ടാണ് പുതിയ ആഭ്യന്തര, രാജ്യാന്തര സർവിസുകൾ തെരഞ്ഞെടുക്കുന്നത്. ഇതിനായി 29 വിമാനങ്ങൾ പാട്ടത്തിനെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

മേയ് മുതൽ ടെൽ അവീവിലേക്കും ജൂലൈമുതൽ വാഷിങ്ടണിലേക്കും സെപ്തംബർ മുതൽ സ്കാൻഡിനേവിയയിലേക്കും സർവിസ് തുടങ്ങും.
 സ്കാൻഡിേനവിയയിലേക്ക് നോൺ സ്റ്റോപ് സർവിസാണ് തുടങ്ങുന്നത്. എയർ ഇന്ത്യയുടെ ഉപകമ്പനിയായ അലൈൻസ് എയറും ഇതോടൊപ്പം സർവിസുകളുടെ എണ്ണം വർധിപ്പിക്കുന്നുണ്ട്. ഹ്രസ്വദൂര സർവിസുകൾ നടത്താൻ 20 എ.ടി.ആർ വിമാനങ്ങളും പാട്ടത്തിനെടുക്കും. 

എ.ടി.ആർ വിമാനങ്ങളിൽ പരിശീലനം നൽകുന്നതിന് ഡൽഹിയിൽ സിമുലേറ്റർ യൂനിറ്റ് സ്ഥാപിക്കാനും എയർ ഇന്ത്യ തീരുമാനിച്ചു.
നിലവിലെ കടബാധ്യത കുറച്ചുകൊണ്ടുവരാൻ എയർ ഇന്ത്യയുടെ അധീനതയിലുള്ള കെട്ടിടങ്ങളിൽ ചിലത് വിൽപനനടത്താനും മറ്റുചിലത് വാടകക്ക് നൽകാനും നടപടി തുടങ്ങിയത് ഗുണകരമായിട്ടുണ്ട്.

Tags:    
News Summary - air india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.