കൊച്ചി-ജിദ്ദ എയർ ഇന്ത്യ വിമാനം തകരാറിലായി; യാത്രക്കാർ വിമാനത്തിൽ​ കുത്തിയിരുന്നു

നെടുമ്പാശ്ശേരി: കൊച്ചിയിൽനിന്ന് ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ വിമാനം തകരാറിലായതിനെത്തുടർന്ന് യാത്രക്കാർ വലഞ്ഞു. എയർ ഇന്ത്യ പകരം സംവിധാനം ഏർപ്പെടുത്താഞ്ഞതിെനത്തുടർന്ന് പ്രകോപിതരായ യാത്രക്കാർ വിമാനത്തിൽനിന്ന് ഇറങ്ങാതെ കുത്തിയിരിപ്പ് നടത്തി. പിന്നീട് പൊലീെസത്തി അനുനയിപ്പിച്ച് യാത്രക്കാരെ  ഇറക്കി. രാത്രി വൈകി മറ്റൊരു വിമാനമെത്തിച്ച് യാത്രക്കാരെ പൂർണമായി ജിദ്ദയിലെത്തിക്കാമെന്ന് എയർ ഇന്ത്യ അധികൃതർ പൊലീസ് സാന്നിധ്യത്തിൽ ഉറപ്പുനൽകുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരം 5.50ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് തകരാറിലായത്. 296 യാത്രക്കാരാണുണ്ടായിരുന്നത്. യാത്രക്കാരെയെല്ലാം കയറ്റി പുറപ്പെടാനൊരുങ്ങുമ്പോഴാണ് തകരാർ കെണ്ടത്തിയത്. യാത്രക്കാരെ വിമാനത്തിൽ ഇരുത്തി നാലുമണിക്കൂറോളം ശ്രമിച്ചെങ്കിലും തകരാർ പരിഹരിക്കപ്പെട്ടില്ല. രാത്രി പത്തോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

വ്യാഴാഴ്ച രാവിലെ ഇവരെ വീണ്ടും വിമാനത്തിൽ കയറ്റി. എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. ഇവർക്ക് വേണ്ടത്ര ഭക്ഷണവും നൽകിയില്ല. കുട്ടികളും സ്ത്രീകളും വിശപ്പുകൊണ്ട് തളർന്നതോടെയാണ് യാത്രക്കാർ വിമാനത്തിനകത്ത് കുത്തിയിരുന്നത്.  പകരം വിമാനമെത്തിച്ച് യാത്രക്കാരെ ജിദ്ദയിലെത്തിക്കുമെന്ന ഉറപ്പിൽ വിശ്വസിച്ച് യാത്രക്കാർ രാത്രി വൈകിയും വിമാനതാവളത്തിൽ കഴിയുകയാണ്.

ഹർത്താൽ വിമാനത്താവളത്തെ ബാധിച്ചില്ല
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനതാവളത്തെ ഹർത്താൽ കാര്യമായി ബാധിച്ചില്ല. വിമാനത്താവളത്തിലെ പ്രീ പെയ്ഡ് സർവിസുകളിൽ ബഹുഭൂരിപക്ഷവും നടത്തി. വിമാനത്തിലെത്തുന്ന യാത്രക്കാരെ ആലുവയിെലയും അങ്കമാലിയിെലയും റെയിൽവേ സ്റ്റേഷനുകളിലെത്തിക്കാൻ പൊലീസ് പ്രത്യേക വാഹനം സജ്ജമാക്കിയിരുന്നു. 

Tags:    
News Summary - air india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.