Posted On
date_range Updated On
date_range എയർ ഇന്ത്യ കൊച്ചി- ലണ്ടൻ സർവിസ് പുനരാരംഭിച്ചു
നെടുമ്പാശ്ശേരി: കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് എയർ ഇന്ത്യ സർവിസ് പുനരാരംഭിച്ചു. ബുധനാഴ്ച പുലർച്ച 3.18ന് ഹീത്രുവിൽനിന്ന് എത്തിയ വിമാനത്തിൽ 221 യാത്രക്കാരുണ്ടായിരുന്നു. രാവിലെ 5.57ന് 232 യാത്രക്കാരുമായി മടങ്ങി. 22 മുതൽ ആഴ്ചയിൽ മൂന്ന് സർവിസുണ്ടാകും. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവിസ്. ഞായറാഴ്ച പുലർച്ച 3.00ന് ഹീത്രുവിൽനിന്ന് എത്തുന്ന വിമാനം ഉച്ചക്ക് 1.20ന് മടങ്ങും. ബുധൻ, വെള്ളി ദിവസങ്ങളിൽ പുലർച്ച 3.20ന് എത്തി ഉച്ചക്ക് 1.20ന് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.