Posted On
date_range Updated On
date_range തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് പുതിയ എയർ ഇന്ത്യ സർവിസ്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് എയർ ഇന്ത്യ പുതിയ സർവിസ് ആരംഭിച്ചു. ഈ റൂട്ടിലെ എയർ ഇന്ത്യയുടെ രണ്ടാമത്തെ പ്രതിദിന സർവിസ് ആണിത്. മുംബൈ-തിരുവനന്തപുരം സർവിസ് (എ.ഐ. 657) രാവിലെ 05.40ന് പുറപ്പെട്ട് 07:55ന് എത്തും.
മടക്ക വിമാനം (എ.ഐ. 658) തിരുവനന്തപുരത്തുനിന്ന് രാവിലെ 08:55 മണിക്ക് പുറപ്പെട്ട് 11:15ന് മുംബൈയിലെത്തും. ബിസിനസ് ക്ലാസ് ഉൾപ്പെടെ 122 സീറ്റുകളുണ്ടാകും.
മുംബൈ വഴി ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും യൂറോപ്പ്, യു.കെ, യുഎസ്, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കും കണക്ടിവിറ്റി ഉറപ്പാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം-മുംബൈ സെക്ടറിലെ നാലാമത്തെ പ്രതിദിന സർവിസാണിത്. ഇൻഡിഗോയും രണ്ട് പ്രതിദിന സർവിസുകൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.