കോട്ടയം: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയെന്ന പരാതിയിൽ എയർ ഇന്ത്യക്ക് 50,000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. പാലാ സ്വദേശിയായ മാത്യൂസ് ജോസഫാണ് കമീഷനെ സമീപിച്ചത്.
2023 ജൂലൈ 23ന് രാവിലെ 5.30ന് പുറപ്പെടുന്ന മുംബൈ-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ മാത്യു ജോസഫ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, വിമാനം റദ്ദാക്കി. ഈ വിവരം എയർ ഇന്ത്യ അധികൃതർ പരാതിക്കാരനെ അറിയിച്ചില്ല. തുടർന്ന് രാത്രി 8.32 നുള്ള വിമാനമാണ് ലഭിച്ചത്. കപ്പലിലെ ജോലിക്കായി മെഡിക്കൽ പരിശോധനക്ക് വേണ്ടിയായിരുന്നു യാത്ര. യാത്ര മുടങ്ങിയതിനാൽ മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും കപ്പലിലെ ജോലി സാധ്യത നഷ്ടമായെന്നും കാണിച്ചായിരുന്നു പരാതി.
ഇതേതുടർന്ന് എയർ ഇന്ത്യയുടെ ഭാഗത്തുണ്ടായ സേവനത്തിലെ അപര്യാപ്തതക്ക് നഷ്ടപരിഹാരമായി 50,000 രൂപ പരാതിക്കാരന് നൽകാൻ അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്‍റും ആർ.ബിന്ദു, കെ.എം. ആന്‍റോ എന്നിവർ അംഗങ്ങളുമായ കമീഷൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.