അബൂദബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് 12 മണിക്കൂർ വൈകി; തിരുവനന്തപുരത്ത് യാത്രക്കാരുടെ ബഹളം

തിരുവനന്തപുരം: വിമാനം വൈകിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. അബൂദബിയിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് 12 മണിക്കൂർ വൈകിയത്.

രാത്രി 8.40 ന് പുറപ്പെടേണ്ട വിമാനം നാളെ(വെള്ളിയാഴ്ച) രാവിലെ 7.15ന് മാത്രമേ പുറപ്പെടൂവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സാങ്കേതിക തകരാർ മൂലമാണ് വിമാനം വൈകിയതെന്നാണ് വിശദീകരണം. 

എന്നാൽ, യാത്രക്കായി എത്തിയവർ വിമാനത്താവളത്തിൽ ഒരു രാത്രിമുഴുവൻ എങ്ങനെയാണ് കഴിയേണ്ടത് എന്നാണ് യാത്രക്കാർ ചോദിക്കുന്നത്. യാത്രക്കാർക്ക് കുടിക്കാൻ വെള്ളം പോലും നൽകിയില്ലെന്നാണ് യാത്രക്കാർ നൽകുന്ന വിവരം. 

Tags:    
News Summary - Air India Express flight delayed by 12 hours; uproar in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.