കൊണ്ടോട്ടി: മലബാറിലെ പ്രവാസികള്‍ക്ക് പ്രതീക്ഷയേകി കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഷാര്‍ജ, അബൂദബി, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകള്‍ എയര്‍ അറേബ്യ വര്‍ധിപ്പിക്കുന്നു. ഡിസംബര്‍ 18 മുതല്‍ ഈ മൂന്നിടങ്ങളിലേക്കുമായി ആഴ്ചയില്‍ 32 വിമാന സർവിസുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ മൂന്നു കേന്ദ്രങ്ങളിലേക്കുമായി ആഴ്ചയില്‍ 29 വിമാന സർവിസുകളാണ് എയര്‍ അറേബ്യ നടത്തുന്നത്.
ഞായറാഴ്ച ഷാര്‍ജയിലേക്ക് ഒന്നും അബൂദബിയിലേക്ക് രണ്ടും റാസല്‍ഖൈമയിലേക്ക് രണ്ടും വിമാനങ്ങളുണ്ടാകും. തിങ്കളാഴ്ച ഷാര്‍ജയിലേക്ക് ഒന്ന്, അബൂദബിയിലേക്ക് മൂന്ന്, റാസല്‍ഖൈമയിലേക്ക് ഒന്ന്, ചൊവ്വാഴ്ച ഷാര്‍ജ, അബൂദബി, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്ക് ഒാരോ സർവിസുകള്‍, ബുധനാഴ്ച ഷാര്‍ജയിലേക്ക് ഒന്ന്, അബൂദബിയിലേക്ക് മൂന്ന്, റാസല്‍ഖൈമയിലേക്ക് രണ്ട്, വ്യാഴാഴ്ച ഷാര്‍ജയിലേക്ക് ഒന്ന്, അബൂദബിയിലേക്ക് മൂന്ന്, റാസല്‍ഖൈമയിലേക്ക് ഒന്ന്, വെള്ളിയാഴ്ച ഷാര്‍ജയിലേക്ക് ഒന്ന്, അബൂദബിയിലേക്ക് രണ്ട്, റാസല്‍ഖൈമയിലേക്ക് രണ്ട്, ശനിയാഴ്ച മൂന്നിടങ്ങളിലേക്കും ഓരോ വിമാനങ്ങള്‍ എന്നിങ്ങനെയാകും സർവിസുകള്‍.
കരിപ്പൂരില്‍നിന്ന് അന്താരാഷ്ട്ര-ആഭ്യന്തര സർവിസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിമാനത്താവള ഉപദേശക സമിതി അധ്യക്ഷന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെയും വിമാനത്താവള അധികൃതരുടെയും നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് എയര്‍ അറേബ്യ സർവിസുകളുടെ എണ്ണം വർധിപ്പിച്ചിരിക്കുന്നത്.
സർവിസുകള്‍ കൂടുന്നത് ഈ സെക്ടറിലേക്കുള്ള യാത്രക്കാരുടെ പ്രയാസങ്ങള്‍ വലിയൊരളവോളം കുറക്കും. ഇതുവഴി മറ്റു രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി ലഭിക്കുമെന്നതും പ്രതീക്ഷ പകരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.