എയിഡഡ് കോളജ്​ നിയമനം: പട്ടികവിഭാഗ സംവരണ ഉത്തരവ്​ ഹൈകോടതി റദ്ദാക്കി

കൊച്ചി: ന്യൂനപക്ഷ പദവിയില്ലാത്ത സ്വകാര്യ എയിഡഡ് കോളജുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ പട്ടികവിഭാഗ സംവരണം ഉറപ്പാക്കാന്‍ സര്‍വകലാശാല ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്ന മുൻ​ ഉത്തരവ്​ ഹൈകോടതി ഡിവിഷൻ ബെഞ്ച്​ റദ്ദാക്കി. ആറുമാസത്തിനകം ഭേദഗതിയോ ചട്ടനിര്‍മാണമോ വേണമെന്നും ഇനിയുള്ള നിയമനങ്ങള്‍ ഇതി​​െൻറ അടിസ്ഥാനത്തില്‍ നടത്തണമെന്നുമുള്ള 2015 മേയ്​ 25ലെ സിംഗിൾ ബെഞ്ച്​ ഉത്തരവാണ്​ എൻ.എസ്.എസ് ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹരജികൾ പരിഗണിച്ച്​ റദ്ദാക്കിയത്​.

സ്വകാര്യ എയിഡഡ് കോളജ് നിയമനങ്ങളിൽ സംവരണം നടപ്പാക്കാൻ സർക്കാറിന് അധികാരമുണ്ടോയെന്ന് പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ചി​​െൻറ വിധിയെന്നും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്താൻ നിർബന്ധിക്കുന്നത്​ സ്വയംഭരണാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും വിലയിരുത്തിയാണ്​ പുതിയ ഉത്തരവ്​.

കേ​ന്ദ്ര സർവകലാശാലകൾക്കും സർക്കാർ സഹായം ലഭിക്കുന്ന കൽപിത സർവകലാശാലകൾക്കും മാത്രം ബാധകമാക്കിയാണ്​ കേന്ദ്ര സർക്കാർ 2005 ഡിസംബർ ആറിന്​ സംവരണം സംബന്ധിച്ച ഉത്തരവ്​ പുറപ്പെടുവിച്ചത്​. സംസ്ഥാന നിയമത്തി​​െൻറ അടിസ്​ഥാനത്തിൽ രൂപവത്​കരിച്ച സർവകലാശാലകൾക്കും യു.ജി.സി ചട്ടപ്രകാരമുള്ള ന്യൂനപക്ഷേതര സ്വകാര്യ എയിഡഡ് കോളജുകൾക്കും ഇത് ബാധകമല്ല. ഇത്തരം സ്​ഥാപനങ്ങളിൽ സംവരണനയം നടപ്പാക്കാൻ കേന്ദ്രം ഉത്തരവിട്ടിട്ടില്ല. സർവകലാശാലകളുടെ ചട്ടങ്ങളിലും ഇൗ വ്യവസ്ഥയില്ല. സ്വകാര്യ എയിഡഡ് കോളജുകളിലെ നിയമനങ്ങൾക്ക് ചട്ടം ഉണ്ടാക്കാനുള്ള സർക്കാറി​െൻറ അധികാരം അവയുടെ സൽഭരണം ഉറപ്പാക്കാൻ മാത്രമുള്ളതാണ്.

നിയമനാധികാരം മാനേജ്മ​െൻറുകള​ുടേതാണ്​. ശമ്പളം നൽകുന്നത് സർക്കാറാണെങ്കിലും ജീവനക്കാരുടെമേലുള്ള നിയന്ത്രണം മാനേജ്മ​െൻറിനാ​ണ്​. എയിഡഡ് കോളജുകളിലെ സേവനം ഭരണഘടന അനുശാസിക്കുന്ന സർക്കാർ ​േസവനത്തി​​െൻറ പരിധിയിൽ വരില്ല. ഇത്തരം കോളജുകൾ സർക്കാറി​​െൻറ ഉപകരണമല്ലെന്നും കോടതി ഉത്തരവിൽ വ്യക്​തമാക്കുന്നു.

Tags:    
News Summary - Aided College Appointment: Kerala High Court Stay Scheduled Tribe Reservation Notification -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.