അഹമ്മദ് കുട്ടി ഉണ്ണികുളം
Posted On
date_range Updated On
date_range അഹമ്മദ് കുട്ടി ഉണ്ണികുളം എസ്.ടി.യു ദേശീയ പ്രസിഡന്റ്
കോഴിക്കോട്: എസ്.ടി.യു ദേശീയ പ്രസിഡന്റായി അഹമ്മദ് കുട്ടി ഉണ്ണികുളം ചുമതലയേറ്റു. സെപ്റ്റംബർ മൂന്നിന് ചെന്നൈയിൽ ചേർന്ന മുസ്ലിംലീഗ് ദേശീയ കമ്മിറ്റി യോഗത്തിൽ പാർട്ടി പ്രസിഡന്റ് പ്രഫ. കെ.എം. ഖാദർ മൊയ്തീൻ നടത്തിയ പ്രഖ്യാപനം കഴിഞ്ഞ ദിവസം ചെന്നൈയിൽ ചേർന്ന എസ്.ടി.യു ദേശീയ സെക്രട്ടേറിയറ്റ് ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു.
ചന്ദ്രിക മുൻ പത്രാധിപരായ അഹമ്മദ് കുട്ടി ഉണ്ണികുളം എസ്.ടി.യു സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്. കേരള സെറാമിക്സ്, ഖാദി തൊഴിലാളി ക്ഷേമ നിധി ബോർഡ് എന്നിവയുടെ ചെയർമാനുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.