മണ്ണില്ലാതെയും കൃഷിചെയ്യാം

പുൽപള്ളി: വീട്ടുമുറ്റത്തും ഗ്രോ ബാഗുകളിലും കൃഷിയിറക്കാൻ മണ്ണിനായി പരക്കം പായേണ്ട. മണ്ണില്ലാതെയും കൃഷി ചെയ്യാമെന്ന് തെളിയിക്കുകയാണ് പുൽപള്ളി കേളക്കവലയിലെ ചെറുതോട്ടിൽ വർഗീസ്​. കാർഷിക മേഖലയിൽ നൂതന പരീക്ഷണങ്ങൾ നടത്തി ശ്രദ്ധേയനാണ് ഈ  കർഷകൻ. വർഗീസി​െൻറ വീട്ടുമുറ്റത്ത് മണ്ണിടാതെ നനച്ചുവളർത്തിയ മുളകും പയറും പാവലും അടക്കമുള്ള പച്ചക്കറികൾ ആരെയും ആകർഷിക്കും. േഗ്രാബാഗുകളിൽ കരിയിലയും ചാണകപ്പൊടിയുമെല്ലാം ഉപയോഗപ്പെടുത്തിയാണ് കൃഷി നടത്തുന്നത്.

മണ്ണ് തീരെ ഉപയോഗിക്കുന്നില്ല. നൂറോളം കൂടകളിലാണ് വിവിധങ്ങളായ പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്തിരിക്കുന്നത്. നട്ട് ഒരു മാസം മുമ്പ് പിന്നിടുമ്പോൾ മണ്ണിൽ നട്ടതിനേക്കാൾ വേഗത്തിൽ ഈ പച്ചക്കറി ചെടികളെല്ലാം വളരുകയാണ്.

കഴിഞ്ഞ വർഷം പൈപ്പുകൾക്കുള്ളിൽ മണ്ണ് നിറച്ച് അതിനുള്ളിൽ കാരറ്റ് കൃഷിയും കൂർക്കയുമടക്കം വിജയകരമായി കൃഷിചെയ്തിരുന്നു. അടുക്കളയിൽനിന്ന്​ പുറംതള്ളുന്ന വെള്ളം കൃഷിക്കും മറ്റും ഉപയോഗപ്പെടുത്തുന്നുണ്ട്. ജൈവരീതിയിലാണ് കൃഷികളെല്ലാം. വാനില, പാഷൻഫ്രൂട്ട്, പപ്പായ തുടങ്ങിയവയും ശ്രദ്ധേയമായ രീതിയിൽ കൃഷിയിടത്തിൽ വളർത്തുന്നുണ്ട്. 

Tags:    
News Summary - Agriculture in wayanad-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.