കേസ്​ മാറ്റിക്കൊടുത്ത ചരിത്രമില്ല-എ.ജി

കൊച്ചി: തോമസ്​ ചാണ്ടിക്കെതിരായ കായൽ കൈ​േയറ്റ കേസിൽ നിലപാട്​ ആവർത്തിച്ച്​ അഡ്വക്കറ്റ്​ ജനറൽ സി.പി. സുധാകര പ്രസാദ്​. കേസ്​ മാറ്റിക്കൊടുത്ത ചരിത്രം എ.ജിയുടെ ഒാഫിസി​നി​ല്ലെന്നും ഇത്തരം ഒരു വിവാദം ആദ്യത്തേതാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ഒരു കേസിനോടും പ്രത്യേക താൽപര്യമില്ല. സംസ്​ഥാന താൽപര്യമേയുള്ളൂ. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യേണ്ട ആവശ്യമില്ല. റവന്യൂമന്ത്രിയുടെ കത്തിന്​ മറുപടി നൽകുമോ എന്ന ചോദ്യത്തിന്​ അക്കാര്യങ്ങൾ മാധ്യമങ്ങളോട്​ പറയില്ലെന്നായിരുന്നു എ.ജിയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന്​ പറഞ്ഞ അദ്ദേഹം മറ്റ്​ പ്രതികരണങ്ങൾക്ക്​ താനില്ലെന്നും വ്യക്​തമാക്കി. 

Tags:    
News Summary - AG statement on thomas chandi case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT