തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകുന്നത് ഒാൺലൈൻ വഴിയാക്കുന്നതിെൻറ സാധ്യത സർക്കാർ പരിശോധിക്കുന്നു. നിലവിൽ മൂന്ന് ബ്രൂവറിക്കും ഒരു ബ്ലെൻഡിങ് ആൻഡ് ബോട്ട്ലിങ് യൂനിറ്റിനും അനുമതി നൽകിയത് വിവാദമായ സാഹചര്യത്തിലാണ് ഇക്കാര്യം സർക്കാർ പരിശോധിക്കുന്നത്.
എക്സൈസ് വകുപ്പിെൻറ 16ഒാളം സേവനങ്ങൾ ഒാൺലൈൻ വഴിയാണ് ലഭ്യമാക്കിവരുന്നത്. അപേക്ഷകൾ സ്വീകരിക്കുന്നതിലും പരിശോധിച്ച് തീരുമാനം എടുക്കുന്നതിലും സുതാര്യത ഉറപ്പാക്കാനാണ് ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പരിശോധിക്കുന്നത്.
സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന മദ്യം തന്നെ വിറ്റഴിക്കണമെന്ന നിർദേശം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ച സാഹചര്യത്തിൽ അതിെൻറ സാധ്യതകൾ എക്സൈസ് വകുപ്പ് പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.