ഗാന്ധിനഗർ (കോട്ടയം): സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ചികിത്സയിൽ കഴിയുന്ന പാലാ സെൻറ് തോമസ് ഹയർ സെക്കൻഡി സ്കൂൾ പ്ലസ് വൺ വിദ്യാർഥി അഫീൽ ജോൺസണിെൻറ (17), ആരോഗ്യനില മോശമാകുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.
സാധാരണ നിലയിൽ ആയിരുന്ന രക്തസമ്മർദം ഇടക്കിടെ താഴ്ന്ന നിലയിൽ ആകുന്നത് ഡോക്ടർമാരെയും ആശങ്കപ്പെടുത്തുന്നുണ്ട്. മറ്റ് അവയവങ്ങളുടെ പ്രവർത്തനം മരുന്നുകളുടെ സഹായം കൂടാതെ തന്നെ സാധാരണ നിലയിൽ ആയിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതൽ വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിൽ അല്ലാതായി. തുടർന്ന് ഡയാലിസിസിനു വിധേയമാക്കിയിരുന്നു.
ഡയാലിസിസ് ചെയ്തെങ്കിലും പുരോഗതിയുണ്ടെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു. ശനിയാഴ്ച രാത്രി ആറുമുതൽ 12 മണിക്കൂർ നീണ്ട ഡയാലിസിസിനു വിധേയമാക്കി. ശരീരത്തിന് ക്ഷതവും തലയോട്ടി പൊട്ടലുമൂലമുണ്ടാകുന്ന അണുബാധയാണ് വൃക്കകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതെന്ന് നെഫ്രോളജി വിഭാഗം ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.