അഫാൻ വെന്റിലേറ്ററിൽ തന്നെ; ആരോഗ്യനിലയിൽ മാറ്റമില്ല

തിരുവനന്തപുരം: ആത്മഹത്യക്ക്​ ശ്രമിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ ആരോഗ്യനിലയിൽ പുരോഗതിയില്ല. ഇയാൾ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുകയാണ്. നേരിയ പുരോഗതിയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ മെഡിക്കൽ റിപ്പോർട്ട്​. ഈ സ്ഥിതിയിൽ മാറ്റംവന്നിട്ടില്ലെന്ന്​ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ബി. സുനിൽകുമാർ പറഞ്ഞു.

രക്തസമ്മർദമുൾപ്പെടെ സാധാരണ നിലയിലാണെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് പറയാറായിട്ടില്ല. കുറച്ചുദിവസം കൂടി വെന്റിലേറ്ററിൽ തന്നെ തുടരേണ്ടിവരുമെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. ഇയാളുടെ മൊഴി പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇതിനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും മെഡിക്കൽ കോളജ്‌ അധികൃതർ പറഞ്ഞു.

ഞായറാഴ്ചയാണ് പൂജപ്പുര സെൻട്രൽ ജയിലിലെ യു.ടി ബ്ലോക്കിലെ ശുചിമുറിയിൽ അഫാൻ മുണ്ടുപയോഗിച്ച് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ഇത് രണ്ടാംവട്ടമാണ് ഇയാൾ ആത്മഹത്യക്ക്​ ശ്രമിക്കുന്നത്. സഹോദരനെയും കാമുകിയെയും ബന്ധുക്കളെയുമടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിലാണ് അഫാൻ ജയിലിൽ കഴിയുന്നത്‌.

Tags:    
News Summary - Afan remains on ventilator; health condition unchanged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.