Posted On
date_range Updated On
date_range പള്‍സര്‍ സുനിക്ക് വേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനുവേണ്ടി അഭിഭാഷകന്‍ ബി.എ. ആളൂര്‍ ഹാജരാകും. സുനില്‍ കുമാറുമായി ബന്ധപ്പെട്ട ചിലര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഹാജരാകാന്‍ സമ്മതിച്ചതെന്ന് ആളൂര്‍ പറഞ്ഞു. ശനിയാഴ്ച സുനില്‍ കുമാറിനെ ഹാജരാക്കുന്ന കോടതിയില്‍ പ്രതിക്കുവേണ്ടി എത്തും. ആലുവ, കളമശ്ശേരി മജിസ്ട്രേറ്റ് കോടതികളിലേതിലെങ്കിലുമാകും ശനിയാഴ്ച ഹാജരാക്കുക. കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്‍െറ അപേക്ഷയാകും കോടതി പരിഗണിക്കുക. വിവാദമായ സൗമ്യ, ജിഷ കൊലക്കേസുകളിലെ പ്രതികളുടെ അഭിഭാഷകനാണ് ആളൂര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.