അടിവാരം വാഹനാപകടം: മരണം ഏഴായി

താമരശ്ശേരി: കോഴിക്കോട്​-​ൈമസൂരു ദേശീയപാതയിൽ അടിവാരത്തിനടുത്ത് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഗുരുതര പരിക്കേറ്റ്​ ആശുപത്രിയിലായിരുന്ന ഏഴു വയസുകാരി ആയിഷ നുഹയാണ്​ മരിച്ചത്​. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ശനിയാഴ്​ച മരിച്ച കരുവൻപൊയിൽ വടക്കേക്കര അറു എന്ന അബ്​ദുറഹിമാ​​​​​​െൻറ (65) കൊച്ചുമകളാണ്​ ആയിഷ. 

കമ്പിപ്പാലം വളവിൽ ജീപ്പും ബസും കാറും കൂട്ടിയിടിച്ചാണ്​ ശനിയാഴ്​ച അപകടമുണ്ടായത്​. അപകടത്തിൽ ജീപ്പ് ഡ്രൈവറടക്കം യാത്രക്കാരായ കുടുംബത്തിലെ ആറു പേർ മരിച്ചിരുന്നു. മൂന്നു കുട്ടികളടക്കം 10 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്​തിരുന്നു. പരിക്കേറ്റ്​ ആശുപത്രിയിൽ ചികിത്​സയിലായിരുന്ന ആയിഷയാണ്​ ഉച്ചയോടെ മരിച്ചത്​.  

അബ്​ദുറഹിമാനെ കൂടാതെ ഭാര്യ സുബൈദ (55), ഇവരുടെ മകൻ ഷാജഹാ​​​​​​​െൻറയും  ഹസീനയുടെയും മകൻ മുഹമ്മദ് നിഷാൽ (എട്ട്), അബ്​ദു റഹ്​മാ​​​​​​​െൻറ മറ്റൊരു മകൾ സഫീറയുടെയും പടനിലം പൂതാടി മുഹമ്മദ് ഷഫീഖി​​​​​​​െൻറയും മകൾ ഹന ഫാത്തിമ (11), മറ്റൊരു മകൾ സഫീനയുടെയും വെണ്ണക്കോട് തടത്തുമ്മൽ മജീദി​​​​​​​െൻറയും മകൾ ജസ (ഒന്ന്​), ജീപ്പ് ഡ്രൈവർ വയനാട് വടുവൻചാൽ പുളിക്കൽ പ്രമോദ് (45) എന്നിവരാണ് ശനിയാഴ്ച മരിച്ചത്​.

Tags:    
News Summary - Adivaram Accidenet: Death UpTo 7 - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.