എം.ആർ. അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി മെഡലിന് ശിപാർശ നൽകി ഡി.ജി.പി

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി മെഡലിന് ശിപാർശ നൽകി ഡി.ജി.പി. ആറാംതവണയാണ് അജിത് കുമാറിന് വിശിഷ്ട സേവനത്തിനുള്ള ശിപാർശ നൽകുന്നത്. മുമ്പ് അഞ്ചുതവണയും മെഡലിനായി നൽകിയ ശിപാർശ കത്ത് കേ​ന്ദ്രം തള്ളുകയായിരുന്നു. ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തിലായിരുന്നു അത്.

അജിത് കുമാറിനെ ഡി.ജി.പിയാക്കാനുള്ള നീക്കം നടക്കുന്നതിനിടയിലാണ് വീണ്ടും രാഷ്ട്രപതി മെഡലിനായി ശിപാർശ നൽകിയത്. ഒന്നരമാസം മുമ്പാണ് ശിപാർക്കത്ത് നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം വേഗത്തിലാക്കി അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയത്.

അജിത് കുമാർ ഡി.ജി.പി പദവിയിലെത്താൻ രണ്ടുമാസം മാത്രമാണ് അവശേഷിക്കുന്നത്. അജിത് കുമാറിന്റെ ജൂനിയർ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ രാഷ്ട്രപതി മെഡൽ ലഭിച്ചിരുന്നു. 

Tags:    
News Summary - ADGP MR Ajithkumar nominated for presidents award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.