Posted On
date_range Updated On
date_range സുപ്രീംകോടതിയിലെ കേരള കേസുകൾ തീർക്കാൻ അദാലത്ത്
കൊച്ചി: കേരളത്തിൽനിന്ന് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസുകൾ തീർപ്പാക്കാൻ പ്രത്യേക ലോക് അദാലത്ത് സംഘടിപ്പിക്കും. സുപ്രീംകോടതിയുടെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് 593 കേസുകൾ തീർപ്പാക്കുന്നതിന് ജൂലൈ 29 മുതൽ ആഗസ്റ്റ് മൂന്ന് വരെ അദാലത്ത് നടത്തുന്നത്.
സിവിൽ കേസുകളും ഒത്തുതീർപ്പിന് സാധ്യതയുള്ള ക്രിമിനൽ കേസുകളുമാകും ഇതിനായി പരിഗണിക്കുക. കേസ് തീർപ്പാക്കാൻ കക്ഷികളുമായി അതത് ജില്ലകളിൽ പ്രാഥമിക ചർച്ച നടത്തും. ജില്ല ലീഗൽ സർവിസ് അതോറിറ്റിക്കായിരിക്കും ഇതിന്റെ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.