കൊച്ചി: നടൻ ദിലീപടക്കം പ്രതിയായ കേസിൽ യുവനടിക്കെതിരെയുണ്ടായത് ക്രൂരമായ ആക്രമണമെന്ന് ഹൈകോടതി. നടിയുടെ മൊഴിയിൽനിന്ന് ഇത് വ്യക്തമാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യഹരജി പരിഗണിക്കവെയാണ് സിംഗിൾബെഞ്ചിന്റെ പരാമർശം. പൾസർ സുനിക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ കോടതി തുടർന്ന് ജാമ്യഹരജി വിധി പറയാൻ മാറ്റി.
കേസിലെ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നൽകിയ സമയം ജനുവരി 31ന് അവസാനിച്ചത് ചൂണ്ടിക്കാട്ടിയാണ് പൾസർ സുനി ജാമ്യഹരജി നൽകിയത്. നിശ്ചിതസമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കാമെന്ന് 2022 ജൂലൈ 13ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചത്. ഹരജിയിൽ വാദം പൂർത്തിയായതിനെ തുടർന്നാണ് വിധി പറയാൻ മാറ്റിയത്. കോടതി നിർദേശപ്രകാരം ആക്രമണത്തിന് ഇരയായ യുവനടിയുടെ മൊഴി പ്രോസിക്യൂഷൻ ഹാജരാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.