ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണം: അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നടിയുടെ കത്ത്

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ പീഡന ദൃശ്യങ്ങൾ കോടതിയിൽനിന്നും ചോർന്നുവെന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി, ഹൈകോടതി ചീഫ് ജസ്റ്റിസുമാർക്കും, രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അതിജീവിത കത്തയച്ചു. മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും കത്തിൻെറ പകർപ്പ് കൈമാറിയിട്ടുണ്ട്.

കോടതിയിൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കടുത്ത അനീതിയാണ് നേരിട്ടത്. 2019 ഡിസംബർ 20നാണ് വിചാരണ കോടതിയിൽനിന്ന് ദൃശ്യങ്ങൾ ചോർന്നതായി സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറൻസിക് വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചു. സംഭവത്തിൽ ആശങ്ക ഉണ്ട്.

അനുമതി ഇല്ലാതെ കോടതിയിൽ ദൃശ്യങ്ങൾ തുറന്നത് ഞെട്ടിക്കുന്നതാണ്. വിദേശത്തുള്ള ആളുകളിലേക്ക് ദൃശ്യങ്ങൾ എത്തിയെന്നും വാർത്തയുണ്ട്. തൻെറ സ്വകാര്യത ഹനിക്കപ്പെട്ടുവെന്നും ഇതിൽ അന്വേഷണം വേണമെന്നും നടി കത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Actress letter to President and Prime Minister requesting an inquiry about alleged leak of assault scenes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.