കൊച്ചി: നടിയെ ആക്രമിച്ചതിെൻറ വിഡിയോ സ്വകാര്യ മെഡിക്കൽ കോളജിൽ വിദ്യാർഥികൾ കെണ്ടന്ന പ്രചാരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാൽ, ദൃശ്യങ്ങൾ ചോർന്നെന്ന വാർത്ത പൊലീസ് നിഷേധിക്കുകയാണ്.
ദൃശ്യങ്ങള്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാർഥികള്‍ക്ക് ഫോറന്‍സിക് പഠനത്തിെൻറ ഭാഗമായി അധ്യാപകന് കാണിെച്ചന്നായിരുന്നു പ്രചാരണം. തങ്ങൾ കണ്ട വിഡിയോകളിൽ പ്രകൃതിവിരുദ്ധ പീഡനത്തിെൻറ രണ്ട് ദൃശ്യങ്ങള്‍ ഉണ്ടെന്നും ഇത് ആക്രമണത്തിനിരയായ നടിയുടേതാണെന്നും വിദ്യാർഥികൾ മാതാപിതാക്കളോട് വെളിപ്പെടുത്തിയെന്നാണ് പ്രചരിച്ചത്.
മാനഭംഗക്കേസുകളിൽ ഫോറൻസിക് പരിശോധന എങ്ങനെയാണ് നടത്തേണ്ടതെന്ന് പഠിപ്പിക്കാൻ ജൂൺ ആദ്യവാരം അധ്യാപകൻ പ്രദർശിപ്പിച്ച ദൃശ്യങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു വിവാദം. ഡോക്ടര്‍ കൂടിയായ ഒരു രക്ഷിതാവ് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചെന്നും കുട്ടികളെ കാണിച്ചത് നടിയുടെ ദൃശ്യങ്ങളാണെന്ന് തിരിച്ചറിഞ്ഞെന്നുമായിരുന്നു വാര്‍ത്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.