കോട്ടയം: നടിയെ കാറില്‍ ആക്രമിച്ച സംഭവത്തില്‍ ആലുവ പൊലീസ് തയാറാക്കിയ റിമാന്‍ഡ് അപേക്ഷയിലെ നിര്‍ണായക വിവരങ്ങള്‍ വാട്സ്ആപ്പില്‍ പ്രചരിച്ചതിന്‍െറ ഉറവിടം കണ്ടത്തൊനുള്ള അന്വേഷണം കോട്ടയം ജില്ല പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍ ആരംഭിച്ചു. റിമാന്‍ഡ് അപേക്ഷയിലെ വിവരങ്ങള്‍ വാട്സ് ആപ്പില്‍ പ്രചരിച്ചതോടെ വെട്ടിലായ ആലുവ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു.
എന്നാല്‍, ഈ അന്വേഷണത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ആഭ്യന്തര വകുപ്പും അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മറ്റൊരു ജില്ലയില്‍നിന്നുള്ള ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതല ഏല്‍പിച്ചത്. ആലുവ പൊലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകളും കേസ് ഫയലുകളും കോട്ടയം എസ്.പി ഏറ്റെടുക്കും. അന്വേഷണം ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് എന്‍. രാമചന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കേസിന്‍െറ നിര്‍ണായക വിവരങ്ങള്‍ സേനയുടെ പക്കല്‍നിന്നല്ല പുറത്തുപോയതെന്ന നിഗമനത്തിലാണ് പൊലീസ്. വിവരങ്ങള്‍ പ്രതിഭാഗം വക്കീലിനും കൈമാറിയിരുന്നു.
കേസിന്‍െറ നിര്‍ണായക വിവരങ്ങള്‍ വാട്സ്ആപ്പില്‍ പ്രചരിച്ചത് അംഗീകരിക്കാനാവില്ളെന്നും ഇത്തരം നടപടി സേനക്ക് നാണക്കേടാണെന്നും ഉറവിടം കണ്ടത്തെണമെന്നും ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.